മയക്ക്മരുന്ന് ഇടപാട്കാർക്ക്‌ ശിക്ഷ ഉറപ്പ്‌ വരുത്തണം - വി എം ഫൈസൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 30 November 2022

മയക്ക്മരുന്ന് ഇടപാട്കാർക്ക്‌ ശിക്ഷ ഉറപ്പ്‌ വരുത്തണം - വി എം ഫൈസൽ

മയക്ക്മരുന്ന് ഇടപാട്കാർക്ക്‌ ശിക്ഷ ഉറപ്പ്‌ വരുത്തണം - വി എം ഫൈസൽ

30/110/2022,


തലശ്ശേരി : നമ്മുടെ നാട്ടിന്റെ സമ്പത്തായ യുവജനതയെ നശിപ്പിക്കാനും, പുഴുക്കളെ പോലെ മരിച്ചു വീഴുവാനും കാരണമായ ലഹരി മാഫിയാ സംഘങ്ങളെ പൂർണമായും തുടച്ചു നീക്കുവാൻ നൽകുന്ന തരത്തിൽ നിയമ നടപടികൾ കർശനമായി നടപ്പിലാക്കി ശിക്ഷ ഉറപ്പ്‌ വരുത്തണമെന്നും ആവിശ്യമെങ്കിൽ കൂടുതൽ ഗൗരവപരമായി നിയമ
 നിർമാണം നടത്തണമെന്നും എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി.എം ഫൈസൽ ആവശ്യപ്പെട്ടു.

തലശ്ശേരിയിലെ ഇരട്ട കൊലപാതകത്തിനെതിരെ എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ 'പ്രതിഷേധ ചത്വരം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് സ്വാഗതവും തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.സി ഷബീർ നന്ദിയും പറഞ്ഞു.


ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസൽ, ജില്ലാ ട്രഷറർ ആഷിക് അമീൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉമ്മർ മാസ്റ്റർ, ഇബ്രാഹിം കെ, സദഖത്ത് നീർവേലി, തലശ്ശേരി മണ്ഡലം സെക്രട്ടറി നൗഷാദ് വി ബി തുടങ്ങിയവർ പ്രതിഷേധ ചത്വരത്തിന് നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog