കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഏറ്റുമുട്ടൽ നടന്നത്. പരിക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കഴിഞ്ഞ സെപ്റ്റംബറിൽ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്ന കാപ്പാ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴുണ്ടായ വാക്കുതർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്
തുടർന്ന് വാർഡന്മാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പത്താം ബ്ലോക്കിലാണ് കാപ്പാ തടവുകാരെ പാർപ്പിച്ചിരുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു