സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായി..അന്വേഷണത്തിനിടെ തിരിച്ചെത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 30 November 2022

സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായി..അന്വേഷണത്തിനിടെ തിരിച്ചെത്തി
സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായത് പരിഭ്രാന്തി പരത്തി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, സുഹൃത്തായ കരിക്കോട്ടക്കരിയിലെ പത്തൊമ്പത്കാരനായ യുവാവിനൊപ്പം കറങ്ങാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്തി. ചെമ്പേരിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് തിങ്കളാഴ്ച കാണാതായത്.
വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പെണ്‍കുട്ടി പോയത്. സ്‌കൂള്‍ പരിസരത്ത് പെണ്‍കുട്ടി ബസിറങ്ങിയതിന് ശേഷമാണ് യുവാവിന്റെ ബൈക്കില്‍ കയറിപ്പോയത്. സ്‌കൂളിൽ എത്തിയില്ലെന്ന് അധ്യാപകര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ കുടിയാന്മല പൊലീസില്‍ പരാതി നല്‍കി.

പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ ഇരുവരും വൈകീട്ടോടെ തിരിച്ചെത്തുക ആയിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍, മുഴപ്പിലങ്ങാട് ഭാഗത്ത് ബൈക്കില്‍ കറങ്ങിയതായും താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും മജിസ്‌ട്രേറ്റിന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ ഇരുവരെയും വിട്ടയച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog