വ്യാപാരികൾക്കുള്ള "ആശ്രയ പദ്ധതി" ക്യാമ്പയിന് തളിപ്പറമ്പിൽ ഉജ്ജ്വല തുടക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വ്യാപരികൾക്കുള്ള "ആശ്രയ പദ്ധതി" ക്യാമ്പയിന് തളിപ്പറമ്പിൽ ഉജ്ജ്വല തുടക്കം
കേരള വ്യവസായി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല കമ്മിറ്റിയുടെ കീഴിൽ വ്യാപരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലാളികൾക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിനു വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് "ആശ്രയ പദ്ധതി". വ്യാപാരി മരണപ്പെട്ടാൽ 10 ലക്ഷവും ഗുരുതരമായ രോഗങ്ങൾക്ക് 5 ലക്ഷവും നൽകുന്ന പദ്ധതിയുടെ തളിപ്പറമ്പയിലെ ഉൽഘാടനം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ:ദേവസ്യ മേച്ചേരി തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ എസ്.റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെട്രെൻഡ്സ് ഷൂസ് & ബാഗ്സ് ചെയർമാൻ ഷാജുദ്ധീൻ നൽകി പദ്ധതിയുടെ തുടക്കം കുറിച്ചു .തളിപ്പറമ്പ് മുൻസിപ്പൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ യോഗം ഉൽഘാടനം ചെയ്തു,പൊതു മാരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ പി. പി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പി.ബാസിത്,ട്രെഷർ എം.പി.തിലകൻ,ജില്ല യൂത്ത് വിംഗ് കോർഡിനേറ്റർ വി.പി.സുമിത്രൻ,ഐ. ബി.ടി. ചെയർമാൻ ലിബർടി സുബൈർ,മുൻസിപ്പൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സത്താർ എന്നിവർ സംസാരിച്ചു.പ്രശസ്ത സിനിമ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാഥിതി ആയി യൂണിറ്റ് ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും ട്രഷറർ ടി.ജയരാജ്‌ നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha