ധര്‍മ്മടം പാലത്തിന്റെ വളയങ്ങളിലൊന്ന് പൊട്ടി: ട്രെയിനുകളുടെ വേഗത കുറക്കാന്‍ നിര്‍ദേശം. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 17 November 2022

ധര്‍മ്മടം പാലത്തിന്റെ വളയങ്ങളിലൊന്ന് പൊട്ടി: ട്രെയിനുകളുടെ വേഗത കുറക്കാന്‍ നിര്‍ദേശം.




ധര്‍മ്മടം പുഴ പഴയ റെയില്‍വേ പാലത്തിന്റെ വളയങ്ങളിലൊന്ന് പൊട്ടിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകളുടെ വേഗത കുറച്ചു.

ഇതേ തുടര്‍ന്ന് ഇന്നലെ കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന്‍ അര മണിക്കൂറോളം നേരം തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഉടന്‍ റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി.
പരിശോധനയില്‍ പ്രശ്നം ഗുരുതരമല്ലെന്ന് ബോധ്യപ്പെട്ടുവെങ്കിലും പാലത്തിലൂടെ ഓടിക്കുന്ന ട്രെയിനുകള്‍ വേഗത കുറക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. 120 വര്‍ഷത്തെ പഴക്കമുള്ളതാണ് ധര്‍മ്മടം പുഴയിലെ പഴയ റെയില്‍വേ പാലം. അപകടത്തൂണുകളില്‍ നില്‍ക്കുന്ന പഴയ റെയില്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതിലേക്ക് പുതിയ ട്രാക്കിടാത്തതിനാല്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog