സുധാകരന്റെ പരാമര്‍ശം ഗൗരവതരം, ആർ.എസ്.എസ് പ്രസ്താവനയിൽ അതൃപ്തി പ്രകടമാക്കി വി.ഡി സതീശൻ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 15 November 2022

സുധാകരന്റെ പരാമര്‍ശം ഗൗരവതരം, ആർ.എസ്.എസ് പ്രസ്താവനയിൽ അതൃപ്തി പ്രകടമാക്കി വി.ഡി സതീശൻതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന വളരെ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കുന്നത് നേതൃത്വം ചർച്ച ചെയ്തുവെന്നും സംസാരിച്ചപ്പോൾ നാക്കുപിഴയെന്ന് തിരുത്തിയതായും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
‘സുധാകരന്റെ പരാർമശത്തെ ഗൗരവതരമായാണ് പാർട്ടി കാണുന്നത്. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെ.പി.സി.സി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ല.

കെ.പി.സി.സി അധ്യക്ഷന്റെ ഭാഗത്ത് നിന്നും തുടർച്ചയായി ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. ബംഗാളിൽ പരസ്യമായി സി.പി.ഐ.എം- ബി.ജെ.പി ബന്ധമാണ്. അങ്ങനെയുള്ള സി.പി.ഐ.എം ഞങ്ങളെ സംഘി വിരുദ്ധത പഠിപ്പിക്കാൻ വരേണ്ടതില്ല’- സതീശൻ തുറന്നടിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog