ആർ എസ് എസ് ശാഖ സംരക്ഷിക്കാൻ ഞാൻ ആളെ അയച്ചിട്ടുണ്ട്, വിവാദ പരാമർശവുമായി കെ സുധാകരൻ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 9 November 2022

ആർ എസ് എസ് ശാഖ സംരക്ഷിക്കാൻ ഞാൻ ആളെ അയച്ചിട്ടുണ്ട്, വിവാദ പരാമർശവുമായി കെ സുധാകരൻ

കണ്ണൂര്‍: ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പരാമര്‍ശം വിവാദത്തില്‍. താന്‍സംഘടന കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കുന്ന കാലത്തായിരുന്നു സംഭവം. എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നു. അന്ന് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നല്‍കിയെന്നാണ് പരാമര്‍ശം. കണ്ണൂരില്‍ എം വി ആര്‍ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.
ഞാന്‍ സംഘടനാ കെഎസ്‌യുവിന്റെ പ്രവര്‍ത്തകനായിരുന്ന കാലം. എന്റെ എടക്കാട് നിയോജക മണ്ഡലത്തിലെ എടക്കാട്, തോട്ടട, കിഴുന്ന തുടങ്ങിയ പ്രദേശങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖ ആരംഭിച്ചപ്പോള്‍ അടിച്ച് പൊളിക്കാനും തകര്‍ക്കും സിപിഐഎം ശ്രമിച്ച കാലമുണ്ടായിരുന്നു. ശാഖ നടത്താന്‍ സാധിക്കാത്ത ചുറ്റുപാടായിരുന്നു. ആളെ അയച്ച് സംരക്ഷണം കൊടുത്ത ആളായിരുന്നു ഞാന്‍. ശാഖയോടും ശാഖയുടെ ലക്ഷ്യത്തിനോടും ആര്‍എസ്എസിനോടും ആഭിമുഖ്യമുണ്ടായിട്ടല്ല. ഒരു ജനാധിപത്യാവകാശം നിലനില്‍ക്കുന്നിടത്ത് മൗലീകവകാശം തകര്‍ക്കുന്നത് നോക്കി നില്‍ക്കുന്നത് ജനാധിപത്യവിശ്വാസിക്ക് ഗുണകരമല്ലെന്ന് തോന്നലാണ് അതിന് പ്രേരിപ്പിച്ചത്.' എന്നാണ് സുധാകരന്‍ പറഞ്ഞത്.

പിന്നീട് മാധ്യമങ്ങള്‍ പരാമര്‍ശത്തില്‍ വിശദീകരണം തേടിയപ്പോഴും കെ സുധാകരന്‍ പറഞ്ഞത് ആവര്‍ത്തിച്ചു. ആര്‍എസ്എസിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്രമില്ലേ. നിരോധിത സംഘടനയാണോയെന്നാണ് സുധാകരന്‍ ചോദിച്ചത്.'അന്ന് ചെയ്തതില്‍ എന്താണ് തെറ്റ്. കോണ്‍ഗ്രസില്‍ നിന്നും മാറി നില്‍ക്കുന്ന സംഘടനാ കെഎസ്‌യുവിലായിരുന്നു. നയപരമായി സംഘടനാ കോണ്‍ഗ്രസ് അന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുമായി ബന്ധപ്പെടുന്ന കാലമാണ്. സിപിഐഎമ്മിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധമായി മാത്രം കണ്ടാല്‍ മതി.' സുധാകരന്‍ വിശദീകരിച്ചു


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog