തളിപ്പറമ്പ് : ഓര്‍ഡര്‍ ചെയ്ത പൊറോട്ട മറ്റൊരാള്‍ക്ക് നല്‍കിയതിന്റെ പേരില്‍ തല്ല്, രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കപ്പാലത്തെ പഞ്ചാര സുബൈര്‍, ഞാറ്റുവയലിലെ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഞാറ്റുവയല്‍ ചാവുറീന്‍ ഹൗസില്‍ (ഫാത്തിമ മന്‍സില്‍) അക്ബറിന്റെ പരാതിയിലാണ് കേസ്. നാലിന് രാത്രി 9.15 ന് ഞാറ്റുവയലില്‍ അക്ബര്‍ നടത്തുന്ന പൊറോട്ട സെന്ററില്‍ അതിക്രമിച്ച് കടന്ന് അക്ബറിനെയും ജോലിക്കാരന്‍ സദ്ദാമിനേയും മര്‍ദ്ദിച്ചതായാണ് പരാതി. തന്റെ ഓര്‍ഡര്‍ പരിഗണിക്കാതെ പിന്നാലെ വന്ന ആള്‍ക്ക് പൊറോട്ട നല്‍കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു