ജപ്തി നടപടി ഒഴിവായി; സുഹറയ്ക്കും കുടുംബത്തിനും വീട് സ്വന്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൂത്തുപറമ്പ് : ജപ്തി നടപടിയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ട പി.എം.സുഹറയ്ക്കും
കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങാം. സംസ്ഥാന സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത വകയിൽ 20,80,000 രൂപ കട ബാധ്യത വന്നതോടെയാണ് കോട്ടയം പുറക്കളത്ത് കനാൽക്കരയിലെ സുഹറയുടെ വീടിന്റെ മുൻവാതിലിൽ ബാങ്ക് നോട്ടിസ് പതിച്ചു പൂട്ടി സീൽ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 12നായിരുന്നു ജപ്തി. മാധ്യമ വാർത്തകളോടെ വിഷയം വിവാദമാവുകയും സ്ഥലം എംഎൽഎ കെ.പി.മോഹനൻ വിഷയത്തിൽ ഇടപെടുകയും മന്ത്രി വി.എൻ.വാസവനെ വിഷയം ധരിപ്പിക്കുകയും ചെയ്തു.
ഇതേത്തുടർന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 14,75,000 രൂപ അടച്ചു പ്രശ്നം പരിഹരിക്കാമെന്ന് ബാങ്ക് അറിയിക്കുകയും
ചെയ്തു തുക കണ്ടെത്താനാവാതെ പ്രയാസത്തിലായ കുടുംബത്തെ സഹായിക്കാൻ അമർഷാൻ ഫൗണ്ടേഷൻ ചെയർമാൻ അമർഷാൻ പ്രദേശവാസികളുടെ സഹായത്തോടെ ചാരിറ്റി വിഡിയോ ചെയ്തു സമൂഹമാധ്യമത്തിലൂടെ 11,50,000 രൂപ ലഭ്യമാക്കി. മൂന്നേകാൽ ലക്ഷം രൂപ കൂടി ഇവർ തന്നെ ഇടപെട്ട് ഉദാരമതികളിൽ നിന്നു ലഭ്യമാക്കിയാണ് ബാങ്കിലെ കുടിശിക തീർത്തു രേഖ തിരികെ വാങ്ങി നൽകിയത്. ട്രസ്റ്റ് അംഗങ്ങൾ സുഹറയെയും കൂട്ടി ഇന്നലെ രാവിലെ ബാങ്കിലെത്തിയാണു തുക അടച്ചത്. വൈകിട്ട് നാലരയോടെ അധികൃതർ എത്തി താക്കോൽ കൈമാറി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha