അധ്യാപകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 17 November 2022

അധ്യാപകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അധ്യാപകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം എരുമേലിയിൽ അധ്യാപകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൂവപ്പള്ളി ടെക്നിക്കൽ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്ററായ ചാത്തൻതറ ഓമണ്ണിൽ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക അനുമാനം. രാവിലെ സ്കൂളിലേയ്ക്ക് പോയ അധ്യാപകനെ നിർത്തിയിട്ട കാറിൽ അവശ നിലയിൽ നാട്ടുകാര്‍ ആണ് കണ്ടെത്തിയത്‌.

ഇതോടെ ഇവര്‍ പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി വാഹനത്തിന്റെ ഗ്ലാസ് തകർത്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി ഗവൺമെൻ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog