തലശ്ശേരി നോർത്ത് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 9 November 2022

തലശ്ശേരി നോർത്ത് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു.

തലശ്ശേരി നോർത്ത് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു.നവംബർ 11, 14, 15, 16 തീയ്യതികളിലായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നടക്കുന്ന തലശ്ശേരി നോർത്ത് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു. സ്കൂളിൽ നിന്ന് ആരംഭിച്ച വിളംബരജാഥ പാല, വാളാങ്കിച്ചാൽ എന്നിവിടങ്ങളിൽ എത്തിയ ശേഷം സ്കൂളിൽ സമാപിച്ചു. വിവിധ കലാരൂപങ്ങളും നാടൻപാട്ട്, വാദ്യകലാകാരന്മാരും ഘോഷയാത്രയിൽ അണിനിരന്നു. വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത, വൈസ് പ്രസിഡൻ്റ് സി.ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ എൻ.വിജിന, സി.രജനി, വാർഡ് മെംബർമാരായ വി.ഹരിദാസ്, സി.രൂപേഷ്, എൻ.സി.ലീന, സി.കെ.വത്സല, ഇന്ദിര, അനുരൂപ, പ്രധാനാധ്യാപിക രജനി അതിയേടത്ത്, പി.ടി.എ പ്രസിഡൻ്റ് പി.കെ.ഉത്തമൻ, കെ.മധുസൂദനൻ എന്നിവർ നേതൃത്വം നൽകി. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും നിരവധി കലാ, കായിക താരങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു.

മാത്യൂസ് വയനാടിൻ്റെ നേതൃത്വത്തിൽ നടത്തിയ നാടൻ പാട്ടിൻ്റെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര.
കലോത്സവത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച സപ്ലിമെൻ്റിൻ്റെ പ്രകാശനവും സ്കൂളിൽ വച്ച് നടന്നു. പി.ടി.എ.പ്രസിഡൻ്റ് പി.കെ.ഉത്തമന് ആദ്യ കോപ്പി നൽകി പ്രധാനാധ്യാപിക രജനി അതിയേടത്ത് പ്രകാശനം നിർവ്വഹിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog