ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ പയ്യന്നുർ ഫുട്ബോൾ അക്കാദമി മിനി മാരത്തൺ സംഘടിപ്പിച്ചു. പുരുഷൻമാർക്ക് 14 കിലോ മീറ്ററും വനിതകൾക്ക് 8 കിലോ മീറ്ററും ദൂരത്തിൽ നടന്ന മത്സരത്തിൽ 120 പേർ പങ്കെടുത്തു. പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. പുരുഷ വിഭാഗത്തിൽ മലപ്പുറത്ത് നിന്നുള്ള ആനന്ദ് കൃഷ്ണ ഒന്നാം സ്ഥാനവും ഇടുക്കിയിൽ നിന്നുള്ള ഷെറിൻ ജോസ് രണ്ടാം സ്ഥാനവും റിങ്കു സിംഗ് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ കോഴിക്കോട് ഫറൂഖിൽ ഉള്ള സഫീദ എം പി ഒന്നാം സ്ഥാനവും ചെറുപുഴയിൽ നിന്നുള്ള മഞ്ജിമ രണ്ടാം സ്ഥാനവും മലപ്പുറം സ്വദേശി ശ്രീതുമോൾ മൂന്നാം സ്ഥാനവും നേടി. ബ്ലേഡ് റണ്ണർ സജേഷ് മത്സരത്തിൽ പങ്കെടുത്ത് ഫിനിഷ് ചെയ്തത് മത്സരത്തിന് ആവേശം പകർന്നു. സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സമാപന ചടങ്ങിൽ. അക്കാദമി സെക്രട്ടറി കെ ഷൈജു സ്വാഗതം പറഞ്ഞു അക്കാദമി ചെയർമാൻ ടി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു
ബഹു:MLA എ. രാജഗോപാലൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു . പയ്യന്നുർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത മുഖ്യാഥിതി ആയി.അഡ്വ:പി സന്തോഷ്, പി ശ്യാമള,കെ കെ കൃഷ്ണൻ, പയ്യന്നുർ കോളേജ് മുൻ കായിക വിഭാഗം അദ്ധ്യാപകൻ ഡോ :ദേവസ്യ, കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ :അനൂപ് കെ വി, കെ രവീന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു