മിൽമപ്പാലിന് നാളെ മുതൽ ആറുരൂപ കൂടും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 30 November 2022

മിൽമപ്പാലിന് നാളെ മുതൽ ആറുരൂപ കൂടുംതിരുവനന്തപുരം: മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്മേൽ വർധിപ്പിച്ച പാൽവില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാകും. ലിറ്ററിന് ആറുരൂപയാണ് ഓരോ ഇനത്തിനും കൂടുക. കൂടുതൽ വിൽക്കുന്ന നീല കവർ (ടോൺഡ്) പാലിന് ലിറ്ററിന് 52 രൂപയാകും. 46 രൂപയായിരുന്നു പഴയവില.

നിലവിലെ വിലയെക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കൂടുതലായി കർഷകന് ലഭിക്കുക.

ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപവരെ കർഷകന് ലഭിക്കും. വെണ്ണ, നെയ്യ്, കട്ടിമോര് തുടങ്ങിയവയ്ക്കും വിലകൂടും


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog