ഉരുവച്ചാലിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് തലശ്ശേരി സ്വദേശികളായ ജംഷീർ (24), ഫാദിൽ (22) എന്നീ രണ്ട് പേർക്ക് പരിക്കേറ്റു. ഉരുവച്ചാൽ ടൗണിൽ മണക്കായി റോഡ് ജംഗ്ഷനിൽ ആയിരുന്നു അപകടം നടന്നത്.
മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്നു അശ്രദ്ധമായി മണക്കായി റോഡിലേക്ക് തിരിഞ്ഞ മിനിലോറി ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു.
സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉരുവച്ചാൽ ഐ.എം.സി ആശുപത്രിയിൽ പ്രഥമ ചികിൽസ നൽകി കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മട്ടന്നൂർ പോലീസും ഹൈവെ പോലീസും സ്ഥലത്തെത്തി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു