കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവം; ജാമ്യാപേക്ഷയിൽ വിധി നാളെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തലശ്ശേരി : കാറിൽ ചാരിനിന്നതിന് രാജസ്ഥാൻ സ്വദേശിയായ
ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് ജഡ്ജി ജി. ഗിരീഷ് വ്യാഴാഴ്ച വിധി പറയും.

പ്രതിക്ക് ജാമ്യം നൽകുന്നതിനെ
പ്രോസിക്യൂഷൻ എതിർത്തു. കേരള ജനതയ്ക്ക് ലജ്ജയുളവാക്കിയതാണ്
സംഭവമെന്ന് പ്രോസിക്യൂട്ടർ
അഡ്വ. കെ. അജിത്ത് കുമാർ പറഞ്ഞു.നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. അതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. സംഭവത്തിൽ നരഹത്യാശ്രമം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു.

സാമൂഹികമാധ്യമങ്ങളുടെയും
മാധ്യമങ്ങളുടെയും പ്രേരണയിലാണ്
നരഹത്യാശ്രമത്തിന് കേസെടുത്തത്. സംഭവദിവസം കുട്ടിയെ അടിച്ച മറ്റൊരാൾക്കെതിരേ കൈകൊണ്ട് അടിച്ചതിനാണ് കേസ്.

20 വയസ്സുള്ള പ്രതി ബി.ഫാം. വിദ്യാർഥിയാണ്. നേരത്തേ ക്രിമിനൽ കേസുകളിൽ പ്രതിയല്ല. തെളിവെടുപ്പ് ഉൾപ്പെടെ കഴിഞ്ഞതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. എൻ.ആർ. ഷാനവാസ് പറഞ്ഞു.നവംബർ മൂന്നിന് തലശ്ശേരി പുതിയ ബസ്സ്സ്റ്റാൻഡിന് സമീപം മണവാട്ടി കവലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലിന് അറസ്റ്റിലായ പൊന്ന്യം പാലം മൻസാറിൽ മുഹമ്മദ് ഷിഹാദ് (20) ജുഡീഷ്യൽ കസ്റ്റഡിയിലാണ്..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha