ലഹരി നമുക്ക് വേണ്ടേ വേണ്ട..! ലഹരി നാടിന് ആപത്ത്..!! : തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 3 November 2022

ലഹരി നമുക്ക് വേണ്ടേ വേണ്ട..! ലഹരി നാടിന് ആപത്ത്..!! : തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ.

തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും ബോധവൽക്കരണ മാജിക്‌ ഷോയും തളിപ്പറമ്പ ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചു നടന്നു.യൂണിറ്റ് പ്രസിഡന്റ്‌ കെ. എസ്.റിയാസിന്റെ അധ്യക്ഷതയിൽ തളിപറമ്പ ഡി വൈ എസ് പി എം.പി.വിനോദ് ചടങ്ങ് ഉൽഘാടനം ചെയ്തു,ലഹരി മുക്ത സന്ദേശം എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.വി.അഷ്‌റഫ്‌ നൽകി,തളിപ്പറമ്പ എസ്.ഐ. മാത്യു.കെ. ജെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 35 വർഷം മജീഷ്യനും മാജിക് പഠനകേന്ദ്രം നടത്തിവരുന്ന മെർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതി അംഗം വി.വി.നാരായണൻ ലഹരി സമൂഹത്തിൽ ഉണ്ടാക്കുന്ന നാശങ്ങളെയും ലഹരി മുക്ത ബോധവൽക്കരണ സന്ദേശം നൽകുന്നതിന്റെ ഭാഗമായി മാജിക്‌ ഷോയും സർക്കാരിന്റെ ലഘുലേഖ വിതരണവും നടത്തി.ലഹരി മുക്ത പ്രതിജ്ഞ എടുത്തു കൊണ്ട് ചടങ്ങ് അവസാനിപ്പിച്ചു. ചടങ്ങിന് തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും സെക്രട്ടറി കെ.വി.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog