കുയിലൂര്‍ : കുയിലൂര്‍ താഴ് വാരം, പഴയ വില്ലേജോഫീസ് സ്വര്യ ജീവിതത്തിന് ഭീഷണിയായി കുയിലൂര്‍ ചിരുകണ്ടാപുരം കുന്നില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച കരിങ്കല്‍ ക്വാറിയ്ക്കെതിരെ താഴ് വാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ താഴ് വാരത്ത് ജനകീയ കണ്‍വെന്‍ഷന്‍ നടത്തി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മലബാര്‍ പരിസ്ഥിതി സമിതി ചെയര്‍മാനുമായ ഭാസ്‌ക്കരന്‍ വെളളൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഇ.മണിപ്രസാദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യാസിറ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ ആര്‍.രാജന്‍,കെ.വി ഷിനോജ്, പി.പി. രാഘവന്‍ മാസ്റ്റര്‍ (സിപിഎം),രോഹിത് കണ്ണന്‍ (കോണ്‍ഗ്രസ്),ഒ.കെ ജയകൃഷ്ണന്‍ മാസ്റ്റര്‍ (സിപിഐ), പ്രകാശന്‍ തില്ലങ്കേരി (ബിജെപി),എം.കെ ദിലീപ് കുമാര്‍ (ജനതാദള്‍ എസ്), സുരേഷ് മാസ്റ്റര്‍ (ശാസ്ത്ര സാഹിത്യ പരിഷത്ത്) എന്നിവര്‍ സംസാരിച്ചു.
വി.ഹരിദാസ് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.വി. പ്രസൂല്‍ സ്വാഗതവും ട്രഷറര്‍ അരുണ്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കുയിലൂര്‍ താഴ് വാരം പ്രദേശത്തെ 80ല്‍പരം കുടുംബങ്ങളുടെ സ്വര്യ ജീവതത്തിന് ഭീഷണിയായി കുടിവെളള സ്രോതസ്സുകള്‍ ഇല്ലായ്മ ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് നാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു