മട്ടന്നൂർ നഗരത്തിൽ വൻ തീ പിടുത്തം, ആക്രി കട പൂർണ്ണമായി കത്തി നശിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 4 November 2022

മട്ടന്നൂർ നഗരത്തിൽ വൻ തീ പിടുത്തം, ആക്രി കട പൂർണ്ണമായി കത്തി നശിച്ചു

മട്ടന്നൂർ :മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം
പുലർച്ചെ 01:45 ഓടെ ആണ് തീ പിടുത്തം ഉണ്ടായത് മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആക്രികടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ 2 യൂണിറ്റും ഇരിട്ടി അഗ്നി രക്ഷാ സേനയുടെ 1 യൂണിറ്റും കഠിന പരിശ്രമത്തിലൂടെ ആണ് തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയത്.
മട്ടന്നൂർ അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ലിഷാദ്, വിനോദ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )പ്രവീൺകുമാർ, പ്രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, ജ്യോതിഷ്, മിഥുൻ, രഞ്ജിത്, ഹോം ഗാർഡ് മാരായ രാധാകൃഷ്ണൻ, രവി, ശ്രീധരൻ എന്നിവരും ഇരിട്ടി നിലയത്തിലെ ജീവനക്കാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog