മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നുമായി കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മുത്തങ്ങ: മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ഇന്നലെ വൈകുന്നേരം മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് അതിമാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈനുമായി കണ്ണൂർ സ്വദേശി വിൽസൺ (45) പിടിയിലായത്. ഇയാളിൽ നിന്നും 0. 65ഗ്രാം മെത്താംഫെറ്റമൈൻ ആണ് കണ്ടെടുത്തത്. പരിശോധനക്ക് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷർഫുദ്ദീൻ നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർമാരായ എം.സി ഷിജു, വി. അബ്ദുൽ സലീം, സിവിൽ എക്‌സൈസ് ഓഫീസർമാരായ അമൽ തോമസ്, എം ബി ഷഫീക്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.എസ് ശ്രീജിന, ടി.പി സുദിവ്യ ഭായ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha