ജില്ലാ ആശുപത്രിയിലെ ഓപറേഷൻ തീയേറ്ററുകൾ അടച്ചിട്ടു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 19 November 2022

ജില്ലാ ആശുപത്രിയിലെ ഓപറേഷൻ തീയേറ്ററുകൾ അടച്ചിട്ടുഅണുബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപറേഷൻ തീയേറ്ററുകൾ അടച്ചിട്ടു. അസ്ഥിരോഗ, ഇ. എൻ. ടി വിഭാഗം, ഓപ്പറേഷൻ തീയേറ്ററുകൾ എന്നിവയാണ് അടിച്ചിട്ടത്. കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ നിന്നും സാമ്പിൾ ശേഖരിച്ചു പതിവുപോലെ പരിശോധനയ്ക്കയച്ചു കിട്ടിയ റിപ്പോർട്ടിലാണ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതു ശരിയാക്കി വീണ്ടും പരിശോധനയ്ക്കയച്ചു റിപ്പോർട്ട് നെഗറ്റീവായി വരണമെങ്കിൽ ഇനി ഒരാഴ്ച്ചയോളം കാത്തിരിക്കേണ്ടി വരും. ആശുപത്രിയിൽ അഡ്മിറ്റു ചെയ്തിരിക്കുന്ന രോഗികളെ ഇനി എന്ന് ശസ്ത്രക്രിയ ചെയ്യുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ സാധാരണക്കാരായ രോഗികളുടെയും കുടുംബങ്ങളുടെയും ബുദ്ധിമുട്ടിലായത്. ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപണികൾക്കായി ടൈൽസുകൾ കുത്തിപൊളിക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണമെന്നാണ് കരുതുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog