പരിയാരം. പൂട്ടിയിട്ട വീടുകളിൽ കവർച്ച നടത്തിയ സംഘം രക്ഷപ്പെട്ട കാറിനെ കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. കവർച്ചക്ക് ശേഷം സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൻ്റെ നിരീക്ഷണ ക്യാമറാ ദൃശ്യം ചുടലക്ക് സമീപത്തെ കെട്ടിടത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കവർച്ചക്ക് ശേഷം ദേശീയ പാതയിലൂടെ കോരൻപീടിക ഭാഗത്തേക്ക് പോകുന്ന ദൃശ്യമാണ് പരിയാരംഎസ്.ഐ. നിബിൻ ജോയിയും സംഘവും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പല കെട്ടിടങ്ങളിലെയും മോട്ടോർ വാഹന വകുപ്പിൻ്റെയും ദേശീയ പാതയിലെ നിരീക്ഷണ ക്യാമറകൾ നീക്കം ചെയ്യുകയും പ്രവർത്തനരഹിതവുമായതിനാൽ തുടർന്നുള്ള പോലീസ് നീക്കത്തിന് തടസമായി.
രണ്ടിൽ കൂടുതൽ പേർ കവർച്ച സംഘത്തിലുണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾ കൈ ഉറകൾ ധരിച്ചതിനാൽ വിരലടയാളം കൃത്യമായി ലഭിച്ചിട്ടില്ല. കണ്ണൂർ കാസറഗോഡ് ജില്ലകളിലെ മോഷണസംഘങ്ങളെ കുറിച്ചും അന്വേഷണം നടത്തിയെങ്കിലും ഇരിങ്ങലിലെയും കുപ്പം മുക്കുന്നിലെയും കവർച്ചാ സംഘത്തെ കുറിച്ച് വ്യക്തമായൊരു സൂചന ഇനിയും പോലീസിന് ലഭിച്ചിട്ടില്ല. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കവർച്ച നടത്തിയ സംഘം സമാനമായ രീതിയിൽ മുൻവശത്തെ വാതിൽ തകർത്താണ് കവർച്ച നടത്തിയത്.കുപ്പം മുക്കുന്ന് ചിക്കൻ സ്റ്റാളിന് സമീപം താമസിക്കുന്ന പി.എം കുഞ്ഞിക്കണ്ണൻ്റെ വീട്ടിൽ നിന്നും 15 പവനും 10,000 രൂപയും പാച്ചേനി ഇരിങ്ങലിലെ പി. മുഹ്സിനയുടെ വീട്ടിൽ നിന്നും 15 പവനും 20,000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു