സഞ്ചരിക്കുന്ന എം.ഡി.എം.എ വില്‍പ്പനശാലയും വില്‍പ്പനക്കാരും എക്‌സൈസ് പിടിയില്‍. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 6 November 2022

സഞ്ചരിക്കുന്ന എം.ഡി.എം.എ വില്‍പ്പനശാലയും വില്‍പ്പനക്കാരും എക്‌സൈസ് പിടിയില്‍.കണ്ണൂർ: സഞ്ചരിക്കുന്ന എം.ഡി.എം.എ വില്‍പ്പനശാലയും വില്‍പ്പനക്കാരും എക്‌സൈസ് പിടിയില്‍. കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ടി യേശുദാസനും സംഘവുമാണ് ഇവരെ വലയിലാക്കിയത്. മോറാഴയിലെ കുഞ്ഞിക്കോരന്റെ മകന്‍ ഒ.വി.രഞ്ജിത്ത്, കീഴാറ്റൂരിലെ പി.മധുസൂതനന്റെ മകന്‍ എം.അര്‍ജുന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.58 എച്ച് 5300 ഇന്നോവ കാറും പിടിച്ചെടുത്തു.
ഇന്നലെ പാളിയത്ത് വളപ്പ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 6.930 ഗ്രാം എം.ഡി.എം.എയുമായി ഇവര്‍ പിടിയിലായത്.എം.ഡി.എം.എ തൂക്കി വില്‍ക്കാനുള്ള ഇലക്ട്രോണിക്‌സ് ത്രാസും പൊതിഞ്ഞ് വില്‍ക്കാനുള്ള 25 ഓളം പാക്കറ്റും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.

പ്രിവെന്റിവ് ഓഫിസര്‍മാരായ വി.പി ഉണ്ണികൃഷ്ണന്‍, കെ.ഷജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.നിഷാദ്, സി.ജിതേഷ്, കെ.രമിത്ത് എക്‌സൈസ് ഡ്രൈവര്‍ പ്രകാശന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog