കുരങ്ങും മയിലും വ്യാപകമായി കൃഷിനശിപ്പിക്കുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 16 November 2022

കുരങ്ങും മയിലും വ്യാപകമായി കൃഷിനശിപ്പിക്കുന്നുജീവിതോപാധിയായ കൃഷിയിടത്തിലെ വിളവുകൾ വന്യജീവികൾ നശിപ്പിക്കുന്നത് നോക്കി നെടുവീർപ്പിടാനേ ഈ കർഷകർക്ക് കഴിയുന്നുള്ളൂ. കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളിലെ 200 ഏക്കറിലേറെ കൃഷിയിടങ്ങളിലെ കർഷകരാണ് ഈ നിസ്സഹായാവസ്ഥയിൽ കഴിയുന്നത്. എലിക്കുന്ന്, പാത്തിക്കൽ, ആമ്പക്കൽ, കൊരഞ്ഞിക്കൽ, കുണ്ടങ്കയം, നരിക്കോട്ടുമല, വാഴമല, തൊണ്ണൂറാം മാക്കൂൽ, പൊയിലൂർ മുത്തപ്പൻ മടപ്പുര പരിസരം, പൊടിക്കളം, കലമാൻകുണ്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷം.

പന്നിയും കുരങ്ങും ചിലയിടങ്ങളിൽ മയിലും
വ്യാപകമായി കൃഷിനശിപ്പിക്കുന്നതു കാരണം പലരും കൃഷിയിടങ്ങളിൽ പോകാൻതന്നെ മടിക്കുന്നു. കൃഷിയിൽനിന്ന് പിന്തിരിയുകയാണ് കർഷകർ. വാനരസംഘം പകൽ
കൂട്ടത്തോടെയെത്തി ഇളനീർ വ്യാപകമായി
നശിപ്പിക്കുന്നു. അടയ്ക്കാക്കുലകൾ
പറിച്ചെറിയും. കുരുമുളക് വള്ളികൾ നശിപ്പിക്കുന്നു. 5000-ലേറെ തേങ്ങ കിട്ടിയിരുന്ന പാത്തിക്കൽ ഭാഗത്തെ തെങ്ങിൻതോട്ടത്തിൽനിന്ന് 100 തേങ്ങപോലും ലഭിക്കുന്നില്ലെന്ന് ജാതിക്കൂട്ടം വെള്ളക്കുന്നിലെ മുളക്കാപറമ്പത്ത് ബാലൻ പറഞ്ഞു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog