കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മാനന്തവാടി -മട്ടന്നൂര്‍ നാലുവരിപാത എത്രയും വേഗം നടപ്പിലാക്കണം ; കൊട്ടിയൂര്‍ റസിഡന്‍സ് അസോസിയേഷന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo 

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മാനന്തവാടി -മട്ടന്നൂര്‍ നാലുവരിപാത എത്രയും വേഗം നടപ്പിലാക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കൊട്ടിയൂര്‍ റസിഡന്‍സ് അസോസിയേഷന്‍ യോഗം സര്‍ക്കാരിനോട് ആവിശ്യപ്പെട്ടു. ഈ റോഡ് പൂർത്തീകരിച്ചാൽ റോഡപകടങ്ങൾ ഇല്ലാതാവുകയും യാത്ര മെച്ചപ്പെടുകയും ചെയ്യുമെന്നും , നാലുവരിപ്പാത നടപ്പിലാക്കുമ്പോൾ വീടും സ്ഥലവും നഷ്ട്ടപെടുന്നവർക്കും , തൊഴിൽ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ നഷ്ട്ടപെടുന്നവർക്കും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മട്ടന്നൂർ എയർപോർട്ട് -മാനന്തവാടി നിർദിഷ്ട നാലുവരിപ്പാത അമ്പായത്തോടിൽ അവസാനിപ്പിക്കാതെ മാനന്തവാടി വരെ നാലുവരിപ്പാതയായി തന്നെ നിർമ്മിക്കണം. അത്തരത്തിലാണ് ഗവൺമെന്റ് പ്രൊപോസൽ അംഗീകരിച്ചത്. അമ്പായത്തോട് നിന്നും മാനന്തവാടി വരെ രണ്ടുവരി പാതയെന്നത് മാറ്റി നാലുവരിപാതയാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ ഒപ്പിട്ട നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നീണ്ടുനോക്കി ടൂറിസ്റ്റ് ഹോമിൽ ചേർന്ന യോഗത്തിൽ ചെയർമാൻ രാജപ്പൻ മാസ്റ്റർ , കൺവീനർ ജിൽസ് മേക്കൽ ,ജേക്കബ് ചോലമറ്റം , സണ്ണി കണ്ടത്തിൽ , ജോസ് വെമ്പള്ളി , റെജി കന്നുകുഴി ,സണ്ണി മുഞ്ഞനാട്ട് , സ്കറിയ കല്ലറക്കൽ , ജോസഫ് പള്ളിക്കാമഠം ,സജി മേച്ചേരികിഴക്കേതിൽ എന്നിവർ പങ്കെടുത്തു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha