റേഡിയോ സുഹൃദ് സംഗമവും ലോഗോ പ്രകാശനവും നടന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ - കാസർഗോർഡ് ജില്ലാ റേഡിയോ സുഹൃദ് സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ വിളമനയുടെ അധ്യക്ഷതയിൽ കാഞ്ചിയോട് ജയൻ ഉദ്ഘാടനവും കലാവേദിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഓൺലൈൻ റേഡിയോയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു. പ്രശസ്ത റേഡിയോ അവതാരക വിനീത കുസുമം മുഖ്യാഥിതിയായിരുന്നു.

സംസ്ഥാന സെക്രട്ടറി പയ്യന്നൂർ വിനീത് കുമാർ മുഖ്യഭാഷണം നടത്തി. പ്രശസ്ത ഗാനരചയിതാവ് രാജീവ് വൈശാഖ് സമാപന സമ്മേളനം ഉദ്ഘാടനവും ജില്ലാ സെക്രട്ടറി രാജൻ ചന്ത്രോത്ത് റിപ്പോർട്ട് അവതരണവും നടത്തി. കാഞ്ചീരവം ഓൺലൈൻ റേഡിയോ ലോഗോ ഡിസൈൻ മത്സര വിജയി ആദർശ് തിരുവനന്തപുരത്തിനും വിവിധ മത്സര വിജയി കൾക്കുള്ള ഉപഹാര വിതരണവും നടത്തി.

ഇ.വി.ജി നമ്പ്യാർ, പി.വി. വല്ലീദേവി ടീച്ചർ, തമ്പാൻ കരിവെള്ളൂർ, ജിൽജു സെബാസ്റ്റ്യൻ, ഖദീജ കൽപ്പറ്റ, കെ.വല്ലി ടീച്ചർ, ലീന മാണിക്കോത്ത്, ശിവദാസ് കണ്ണാടിപ്പറമ്പ്, പ്രശാന്ത് മണിയറ, സീജ കൊട്ടാരം, രാജേഷ് രാമന്തള്ളി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, രേഖ മാപ്പിടിച്ചേരി തുടങ്ങിയവർ സംസാരിച്ചു. രാജൻ ചന്ത്രോത്ത് സ്വാഗതവും ഗണേഷ് വെള്ളിക്കീൽ നന്ദിയും പറഞ്ഞു. ലഹരി വിമുക്ത പഠന ക്ലാസ്സ്, പുസ്തക പ്രകാശനം, വിവിധ കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha