തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് കെ സുധാകരൻ. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 6 November 2022

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് കെ സുധാകരൻ.

പൊലീസിന് ദാസ്യ ബുദ്ധി, സിപിഎമ്മിന്റെ അടിമകളും ക്രിമിനലുകളുമായിരിക്കുന്നു; കുട്ടിയെ ചവിട്ടിയ സംഭവത്തിൽ സുധാകരൻ
തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് കെ സുധാകരൻ. പൊലീസിന് ദാസ്യ ബുദ്ധിയെന്ന് സുധാകരൻ പറഞ്ഞു. പട്ടികൾ യജമാനനെ കാണുമ്പോൾ വാലാട്ടുന്നത് പോലെ സിപിഎം നേതാക്കളെ കാണുമ്പോൾ പൊലീസ് വാലാട്ടുന്നു. പൊലീസ് സിപിഎം അടിമകളും ക്രിമിനലുകളുമാണെന്നും സുധാകരൻ ആരോപിച്ചു. സി പി എം ജില്ലാ നേതാക്കന്മാർ തലശ്ശേരി സംഭവത്തിൽ ഇടപെട്ടുവെന്നും പാർട്ടിയിൽ നിന്ന് പോലും പ്രതിഷേധം ഉയർന്നപ്പോഴാണ് നടപടിയെടുത്തതെന്നും സുധാകരൻ കുറ്റപ്പെടുത്തി. കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മേയറുടെ കത്ത് വിവാദത്തിൽ തെറ്റ് പറ്റിയെങ്കിൽ ആര്യ രാജേന്ദ്രൻ മാപ്പ് പറയുകയോ രാജി വെക്കുകയോ ചെയ്യണമെന്ന് സുധാകരൻ പറഞ്ഞു. രാജി വെക്കുക അല്ലെങ്കിൽ പൊതു സമൂഹത്തോട് മാപ്പ് പറയുക. ആര്യ രാജേന്ദ്രൻ ഒരു ചെറിയ ബിന്ദു മാത്രമാണ്. പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കൾക്കെല്ലാം ജോലി കൊടുക്കുകയാണ്. മേയർ ചെറിയ പ്രായമാണ്. തെറ്റും ശരിയും മനസിലാക്കാനാവുന്നില്ല. എല്ലാ തെളിവും മാധ്യമങ്ങളുടെ കയ്യിലുണ്ട്. എന്നിട്ടും നിഷേധിക്കുന്നത് ബാലിശമാണ്. ഇപ്പോൾ ന്യായീകരണം മാത്രമാണ് നടക്കുന്നതെന്നും ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നും ഇത് തന്നെയാണ് കേരളം മുഴുവൻ നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog