വയനാട് ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു:ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലക്കിടി : വയനാട് ചുരത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെ ആണ് അപകടം.
ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണ്ടത്.ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ ഡ്രൈവർ തമിഴ് നാട് സ്വദേശി രവികുമാർ സാഹസികമായി കൊക്കയിൽ നിന്നും സ്വയം കയറി റോഡിൽ എത്തി. തലക്ക് ആഴത്തിൽ മുറിവേറ്റ ഇയാളെ വൈത്തിരിയിലെ
ആശുപത്രിയിലേക്ക് എത്തിക്കുകയും വിദഗ്ദ്ധ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഗ്യാസ് സിലിണ്ടറുകൾക്ക്
ചോർച്ചയുള്ളതിനാൽ ഫയർഫോഴ്സും പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha