കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരന്‍ അറസ്റ്റില്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 13 November 2022

കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരന്‍ അറസ്റ്റില്‍


കാസര്‍ഗോഡ്: കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റിയ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കേസില്‍
അറുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകീട്ട് കാസര്‍ഗോഡ് പെരിയയിലാണ് സംഭവം. പെരിയ സ്വദേശി രാമചന്ദ്രന്‍ നായരെ (62) ആണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.


പരിഭ്രാന്തിയിലായ 23കാരി ഓടുന്ന കാറില്‍നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെരിയ കേന്ദ്രസര്‍വകലാശാലയ്ക്ക് സമീപമുള്ള കുടുംബശ്രീ ഹോട്ടലില്‍ ചായ കുടിക്കുകയായിരുന്നു യുവതി. ഇതിനിടെ സൗഹൃദം നടിച്ച് അടുത്തുകൂടിയ രാമചന്ദ്രന്‍ നായര്‍ സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റി.

ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് രാമചന്ദ്രന്‍ നായര്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ പരിഭ്രമിച്ച യുവതി ഭയന്ന് നിലവിളിച്ചുകൊണ്ട്, ഓടുന്ന കാറില്‍ നിന്നും പുറത്തേക്ക് ചാടി. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരും വിദ്യാര്‍ഥികളും വാഹനം തടഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog