കണ്ണുർ ജില്ലാ സ്കൂൾ കലോത്സവം 22ന്‌ ആരംഭിക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 19 November 2022

കണ്ണുർ ജില്ലാ സ്കൂൾ കലോത്സവം 22ന്‌ ആരംഭിക്കും

കണ്ണുർ ജില്ലാ സ്കൂൾ കലോത്സവം 22ന്‌ ആരംഭിക്കും


കണ്ണുർ: ജില്ലാ സ്കൂൾ കലോത്സവം 22ന്‌ പകൽ 2.30ന്‌ പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിൽ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടന ചെയ്യുമെന്ന്‌ ഡിഡിഇ വി എ ശശീന്ദ്രവ്യാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരത്തിലെ 16 വേദികളിലായാണ്‌ കലോത്സവം. 15 ഉപജില്ലകളിൽനിന്നായി 12,085 കുട്ടികൾ പങ്കെടുക്കും. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലോത്സവം.


26വരെ നടക്കുന്ന കലോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്‌ച വിളംബരജാഥ നടത്തും. ജാഥ പകൽ മൂന്നിന്‌ കണ്ണൂർ പ്രഭാത് ജങ്‌ഷനിൽനിന്ന് ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ യു കെ ബാലചന്ദ്രൻ, വി. വി. രതീഷ്, സിദ്ധിഖ് കുടത്തിൽ എന്നിവരും പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog