വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ച കാമുകനടക്കം 13 പേർക്കെതിരേ പോക്സോ കേസ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 3 November 2022

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ച കാമുകനടക്കം 13 പേർക്കെതിരേ പോക്സോ കേസ്

കാസർകോട്: വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ച കാമുകനടക്കം 13 പേർക്കെതിരേ പോക്സോ നിയമപ്രകാരം കാസർകോട് വനിതാ പോലീസ് കേസെടുത്തു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. വിദ്യാനഗറിലെ അറഫാത്ത് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ആദ്യം പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് ഇയാളുടെ നാല് സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു.
ജൂലായ് 31-ന് പെൺകുട്ടിയെ കാണാതായിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടയിൽ ഒരു ദിവസം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. ഈ സംഭവം ആവർത്തിച്ചതോടെ വീട്ടുകാർ അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. തുടർന്ന് പരാതി നൽകുകയായിരുന്നു. കാസർകോടിന് പുറമേ കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog