സ്മാർട്ട് ഫോൺ 100 ശതമാനം ചാർജ് ചെയ്യരുത്; പവർ ബാങ്ക് പരമാവധി ഒഴിവാക്കുക; ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നമുക്കെല്ലാവർക്കും ഇന്ന് സ്മാർട്ട്‌ ഫോണുണ്ട്. വിവിധ കമ്പനികളുടെ വ്യത്യസ്ത ഫീച്ചറുകളുള്ള ഫോണുകൾ.. പതിവായി ഉപയോഗിക്കേണ്ടുന്ന ഈ ഫോണുകളിൽ എപ്പോഴും ചാർജ് നിലനിർത്താൻ നാം ശ്രമിക്കാറുണ്ട്. എന്നാൽ പലരും ഫോൺ ചാർജ് ചെയ്യുന്നത് ശരിയായ രീതിയിലാണോ? എങ്ങനെയാണ് ഒരു ഫോൺ ചാർജ് ചെയ്യേണ്ടതെന്നും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നോക്കാം..

ചാർജ് ചെയ്യുന്ന രീതി ശരിയല്ലാതെ വരുമ്പോഴാണ് ഓരോ ഫോണിന്റെയും ബാറ്ററി കപ്പാസിറ്റി കുറയുന്നത്. അതുകൊണ്ടാണ് ഫോൺ വാങ്ങുന്ന ഘട്ടത്തിൽ ഒരുപാട് സമയം ബാറ്ററി നിലനിൽക്കുന്നത്. പിന്നീട് നാം ചാർജ് ചെയ്യുന്നത് രീതി തെറ്റാകുന്നതിനാൽ ഫോണിന്റെ കപ്പാസിറ്റി കുറഞ്ഞുവരുന്നു.

ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഫോൺ ചാർജ്ജ് ചെയ്യുന്നതിനിടയ്‌ക്ക് ഫോൺ ഉപയോഗിക്കരുത്. ഫോണിന്റെ ഒറിജിനൽ ചാർജർ തന്നെ എപ്പോഴും ഉപയോഗിക്കുക.

ഫോൺ ചാർജ് ചെയ്യുന്നതിന് വേണ്ടി ബാറ്ററി പൂർണമായും അവസാനിക്കാൻ കാത്തുനിൽക്കരുത്. പരമാവധി 20 ശതമാനമാകുമ്പോഴേക്കും നിർബന്ധമായും ഫോൺ ചാർജ് ചെയ്തിരിക്കണം. കഴിവതും 90 ശതമാനം വരെ മാത്രം ഫോൺ ചാർജ്ജ് ചെയ്യുക. ദിവസവും ഫോൺ ബാറ്ററി 100 ശതമാനം ചാർജ്ജ് ചെയ്യുന്ന രീതി ഒഴിവാക്കുക.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ചാർജ്ജ് ചെയ്യാൻ വെക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. ഓവർ ചാർജ്ജായി ഫോണിന്റെ ബാറ്ററിക്ക് തകരാർ സംഭവിക്കുമെന്നത് തെറ്റായ ചിന്താഗതിയാണ്. ഫുൾ ചാർജ്ജായാൽ ഓട്ടോമാറ്റിക് ആയി ചാർജിംഗ് നിൽക്കുന്നതാണ്. എന്നാൽ ഫോണിൽ എപ്പോഴും 100 ശതമാനം ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് നല്ലതല്ലാത്തതിനാൽ ഒഴിവാക്കാവുന്നതാണ്.

പവർ ബാങ്ക് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പവർ ബാങ്ക് ഉപയോഗിക്കുക. സ്ഥിരമായി പവർ ബാങ്ക് ഉപയോഗിക്കുന്നത് ഫോണിന്റെ ബാറ്ററി കപ്പാസിറ്റിയെ ബാധിക്കും.

ഫോൺ ചൂടാകുന്ന സന്ദർഭങ്ങൾ ഒഴിവാക്കുക. അമിത ഗ്രാഫിക്‌സ് ഉൾപ്പെടുത്തിയിട്ടുള്ള ഗെയിം കളിക്കുക, സൂര്യപ്രകാശം തട്ടുക, വെയിലേറ്റ് ചൂടായ സ്ഥലത്ത് ഫോൺ വെക്കുക എന്നിവയെല്ലാം ഫോൺ ചൂടാകുന്നതിന് കാരണമാകും. ഇതുമൂലം ബാറ്ററി കപ്പാസിറ്റി കുറഞ്ഞേക്കും.

ആവശ്യമില്ലാത്ത സമയത്തും ഫോണിന്റെ ബാറ്ററി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഓഫാക്കിയിടുക. ഫോൺ ഡാർക്ക് മോഡിൽ ഇട്ട് ഉപയോഗിക്കുന്നതും ബാറ്ററി സേവ് ചെയ്യാൻ സഹായിക്കും. ബ്ലൂടൂത്ത്, ഹോട്ട്‌സ്‌പോട്ട്, ലൊക്കേഷൻ, മൊബൈൽ ഡാറ്റ എന്നിവ ആവശ്യമില്ലെങ്കിൽ ഓഫാക്കിയിടുക.

സെറ്റിംഗ്‌സിൽ ബാറ്ററി യൂസേജ് എന്ന സെക്ഷൻ നോക്കി നമ്മുടെ ഫോൺ ഏറ്റവുമധികം ബാറ്ററി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ കണ്ടെത്താം. ഇതിൽ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യുകയോ ഓഫാക്കുകയോ ചെയ്യാം. ആവശ്യമെങ്കിൽ മാത്രം ഫോണിന്റെ Brightness കൂട്ടുക, അല്ലാത്തപക്ഷം എപ്പോഴും കുറച്ചിടുന്നത് ബാറ്ററി സേവ് ചെയ്യാൻ സഹായിക്കും.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധി വരെ ഫോൺ ബാറ്ററിയെ സംരക്ഷിക്കാനാകും. കൂടാതെ കൂടുതൽ കാലം ബാറ്ററി ലൈഫ് കൊണ്ടുപോകാനും സാധിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha