ഇടുക്കി: ആനമലയില്‍ പ്രണയം നിരസിച്ച 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ഏതാനും മാസങ്ങളായി യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തുവരികയായിരുന്നു. നിവൃത്തിയില്ലാതായപ്പോള്‍ തനിക്ക് താത്പര്യമില്ലെന്ന് പെണ്‍കുട്ടി കര്‍ക്കശമായി മറുപടി നല്‍കി. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.
ഇതിന് പിന്നാലെ ആരുമില്ലാത്ത നേരം നോക്കി യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. യുവാവിനെ കണ്ട പെണ്‍കുട്ടി ബഹളംവെച്ചു. ഇതോടെ പ്രതി കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. ഇതോടെ യുവാവ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു