മട്ടന്നൂർ നിയോജക മണ്ഡലത്തിൽ റോഡുകകൾക്ക് 1 കോടി രൂപ അനുവദിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 17 November 2022

മട്ടന്നൂർ നിയോജക മണ്ഡലത്തിൽ റോഡുകകൾക്ക് 1 കോടി രൂപ അനുവദിച്ചു

മട്ടന്നൂർ നിയോജക മണ്ഡലത്തിൽ റോഡുകകൾക്ക് 1 കോടി രൂപ അനുവദിച്ചു.
റിപ്പോർട്ട്
സർഫ്രാസ് ഉളിയിൽ 

മട്ടന്നൂർ
കാലവർഷക്കെടുതിയിൽ തകർന്ന മട്ടന്നൂർ നിയോജക മണ്ഡലത്തിലെ പത്ത് റോഡുകളുടെ അടിയന്തിര അറ്റകുറ്റപണികൾക്ക് ഒരു കോടി രൂപ അനുവദിച്ചു. റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര അറ്റകുറ്റപ്പണികൾക്ക് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ മാസം എംഎൽഎ റവന്യൂ മന്ത്രി കെ രാജന് കത്ത് നൽകിയിരുന്നു ഇതിനെ തുടർന്നാണ് മട്ടന്നൂർ നഗരസഭയിലെ 9 റോഡുകൾക്കും കോളയാട് പഞ്ചായത്തിലെ ഒരു റോഡിനും ഉൾപ്പെടെ പത്ത് റോഡുകൾക്ക് 10 ലക്ഷം രൂപ വീതം അറ്റകുറ്റപ്പണികൾക്ക് അനുവദിച്ചത്. എത്രയും പെട്ടന്ന് റോഡുകളുടെ എസ്റ്റിമേറ്റ് ലഭ്യമാക്കി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കെ കെ ശൈലജ ടീച്ചർ എംഎൽഎ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog