MMA (Mixed Martial Arts) സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അടിമുറൈ ടീമിന്‌ മികച്ച നേട്ടം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

MMA (Mixed Martial Arts) സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അടിമുറൈ ടീമിന്‌ മികച്ച നേട്ടം.

ഒക്ടോബർ 15, 16 തീയതികളിൽ കോഴിക്കോട് വച്ചു നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി അടിമുറൈ എന്ന പാരമ്പര്യ ആയോധന കലയുടെ പിൻബലത്തിൽ കണ്ണൂർ അടിമുറൈ ടീം മികച്ച നേട്ടം കരസ്ഥമാക്കിയിരിക്കുന്നു. 

കണ്ണൂർ മുണ്ടയാട് സ്വദേശി ശ്രീ പ്രിജിൽ ഗുരുക്കളുടെ ശിഷ്യന്മാരായ മുഹമ്മദ്‌ സലിൽ വി പി, സ്നേഹിത് സി കെ, യദുകൃഷ്ണ കെ പി എന്നിവർ പങ്കെടുക്കുകയും ഇതിൽ അഴീക്കോട്‌ സ്വദേശികളായ സ്നേഹിത് സി. കെ, യദുകൃഷ്ണ. കെ. പി എന്നിവർ റണ്ണർ അപ്പ് ആവുകയും ചെയ്തു. 

അഗസ്ത്യ മുനിയാൽ രൂപം കൊണ്ട( എല്ലാ ആയോധന കലകളുടെയും മാതാവ് എന്നറിയപ്പെടുന്ന ) അടിമുറൈയുടെ കരുത്ത് മറ്റു വിദേശ ആയോധന കലകളോട് കിടപിടിക്കത്തക്കതാണെന്ന് കണ്ണൂർ അടിമുറൈ ടീം ന്റെ ഈ മികച്ച നേട്ടം സൂചിപ്പിക്കുന്നു. 

അടുത്തതായി ബോംബെയിൽ വച്ച് നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂർ അടിമുറൈയുടെ യോദ്ധാക്കൾ.

കേരളത്തിന്റെ തനത് ആയോധന കല ആയ അടിമുറൈ അഭ്യസിക്കുവാൻ താത്പര്യപ്പെടുന്നവർക്ക് അഡ്മിഷന് വേണ്ടി ഗുരു ശ്രീ.പ്രിജിൽ നെ ബന്ധപ്പെടാവുന്നതാണ്. Mob: +91 95673 40248

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha