മദ്രസയിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 27 October 2022

മദ്രസയിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽകോഴിക്കോട്: മദ്രസയിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മദ്രസയിലെ അധ്യാപകനും കാരശ്ശേരി കുമാരനെല്ലൂർ സ്വദേശിയുമായ കൊന്നാലത്ത് വീട്ടിൽ മുബഷീർ (40) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു കേസിനാസ്പദമായ സമഭാവം നടന്നത്. മുക്കം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മതപഠനത്തിനായി മദ്രസയിലെത്തിയ വിദ്യാർത്ഥിയെ അധ്യാപകൻ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥി ആരെയും ഒന്നും അറിയിച്ചിരുന്നില്ല. എന്നാൽ, മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയും മദ്രസ അധ്യാപകനെതിരെ വിദ്യാർത്ഥി മൊഴി നൽകുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുക്കം എസ്.ഐ. ജിതേഷ്. എ.എസ്.ഐ. ജോയി തോമസ്, എസ്.സി.പി.ഒമാരായ ഷറഫുദ്ദീൻ, അബ്ദുൽ റഷീദ്, മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog