കണ്ണൂർ വിമാനത്താവളത്തിൽ ആൻറി ഹൈജാക് മോക് ഡ്രിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoവിമാനം തട്ടിക്കൊണ്ടുപോയാൽ സ്വീകരിക്കേണ്ട നടപടികളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂർ വിമാനത്താവളത്തിൽ ആൻറി ഹൈജാക് മോക് ഡ്രിൽ നടത്തി. കൊച്ചി-മുംബൈ വിമാനം രണ്ടു പേർ തട്ടിക്കൊണ്ടുപോയി അവരുടെ ആവശ്യപ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുന്നതായും അതിലെ മുഴുവൻ യാത്രക്കാരെയും കൂടിയാലോചനകളിലൂടെ രക്ഷപ്പെടുത്തുന്നതായും സങ്കൽപിച്ചാണ് മോക് ഡ്രിൽ നടത്തിയത്. ഡെപ്യൂട്ടി കലക്ടർ ജോസഫ്, വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡൻറ് അനിൽ ദോണ്ഡ്യാൽ, എൻ. എസ്. ജി. ക്യാപ്റ്റൻ കൃഷ്ണ, തലശ്ശേരി എസിപി നിധിൻരാജ്, കിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ പി ജോസ്, എയർപോർട്ട് അതോറിറ്റി എടിസി ഇൻ ചാർജ് കെ മുഹമ്മദ് ഷാഹിദ്, കിയാൽ ചീഫ് സെക്യൂരിറ്റി ഓഫീസർ എം വി വേലായുധൻ എന്നിവർ നേതൃത്വം നൽകി. കേരള ഫയർ ഫോഴ്‌സ്, വിവിധ സർക്കാർ വകുപ്പുകൾ, എയർലൈനുകളുടെ ജീവനക്കാർ, ബിപിസിഎൽ തുടങ്ങിയവർ പങ്കാളികളായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha