കേരളോത്സവം വിപുലമായി നടത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: കേരളോത്സവം വിപുലമായി നടത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദ്ദേശിച്ചു. യുവജനകാര്യ വകുപ്പും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരി മൂലം തടസപ്പെട്ട കേരളോത്സവങ്ങൾ ഇടവേളയ്ക്ക് ശേഷമാണ് പുന:രാരംഭിക്കുന്നത്. കേരളോത്സവം നടത്താനാവശ്യമായ തുക ചെലവഴിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.

Read Also: സൈബർ ആക്രമണം: പാസ്‌വേഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി പോലീസ്

ഗ്രാമ-നഗരസഭകളിൽ കേരളോത്സവ സംഘാടനം പൂർണമായും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ ആവശ്യമായ തുക വിനിയോഗിക്കാം. പഞ്ചായത്തുകൾക്ക് ഒന്നരലക്ഷം രൂപ വരെയും മുൻസിപ്പാലിറ്റികൾക്ക് രണ്ട് ലക്ഷം രൂപ വരെയും കോർപറേഷനുകൾക്ക് രണ്ടര ലക്ഷം രൂപ വരെയും ചിലവഴിക്കാൻ അനുവാദമുണ്ട്. ബ്ലോക്ക്-ജില്ലാ തലത്തിൽ സംഘാടനം തദ്ദേശ സ്ഥാപനങ്ങളും യുവജനക്ഷേമ ബോർഡുമായി ചേർന്നാണ്. ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒന്നര ലക്ഷം രൂപ വരെയും ജില്ലാ പഞ്ചായത്തുകൾക്ക് നാല് ലക്ഷം രൂപ വരെയും കേരളോത്സവങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. യുവജനക്ഷേമ ബോർഡിന്റെ സാമ്പത്തിക സഹായവും ലഭിക്കും. യുവജനക്ഷേമ ബോർഡാണ് സംസ്ഥാനതല കേരളോത്സവം സംഘടിപ്പിക്കുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha