കോടിയേരിക്ക് വിട നൽകാൻ കേരളം :- കോടിയേരിയുടെ വേര്‍പാട് മതേതര കൂട്ടായ്മക്ക് കനത്ത നഷ്ടം; എസ്ഡിപിഐ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 2 October 2022

കോടിയേരിക്ക് വിട നൽകാൻ കേരളം :- കോടിയേരിയുടെ വേര്‍പാട് മതേതര കൂട്ടായ്മക്ക് കനത്ത നഷ്ടം; എസ്ഡിപിഐ

കോടിയേരിയുടെ വേര്‍പാട് മതേതര കൂട്ടായ്മക്ക് കനത്ത നഷ്ടം; എസ്ഡിപിഐ01/10/2022, കണ്ണൂർ : മുന്‍ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും, മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാട് മതേതര കൂട്ടായ്മക്ക് കനത്ത നഷ്ടമാണെന്ന് എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എസി ജലാലുദ്ദീൻ. രാഷ്ട്രീയ വിയോജിപ്പുകൾ ശക്തമായി നില നിൽക്കുമ്പോഴും സുഹൃദം കാത്തു സൂക്ഷിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തിയിരുന്നു.
ഇടതുപക്ഷ കൂട്ടായ്മയിലെ സൗമ്യനായ നേതാവായിരുന്നു അദ്ദേഹം. കോടിയേരിയുടെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog