പുതിയ അപ്ഡേറ്റിൽ അധിക ടൂളുകളുമായി വാട്സ്ആപ്പ്, മാറ്റങ്ങൾ ഇങ്ങനെ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 27 October 2022

പുതിയ അപ്ഡേറ്റിൽ അധിക ടൂളുകളുമായി വാട്സ്ആപ്പ്, മാറ്റങ്ങൾ ഇങ്ങനെ


പ്രമുഖ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും പുതിയ അപ്ഡേറ്റിൽ നിരവധി അധിക ടൂളുകളാണ് ഉൾക്കൊള്ളിക്കുക. ഇത്തവണ വാട്സ്ആപ്പിലൂടെ ഷെയർ ചെയ്യുന്ന ഫോട്ടോയിലാണ് മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സെൻസിറ്റീവ് കണ്ടന്റ് ഉള്ളതോ, അല്ലാത്തതോ ആയ ചിത്രങ്ങൾ ബ്ലർ ചെയ്ത് അയക്കാനുള്ള അവസരമാണ് നൽകുന്നത്. നിലവിൽ, ഇമേജ് ബ്ലർറിംഗ് ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ ഡെസ്ക്ടോപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

അധിക ടൂളുകൾ ഉൾപ്പെടുന്നതിനാൽ, ഫോട്ടോ അയക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്യാനും സ്റ്റിക്കറുകൾ ചേർക്കാനും കഴിയുന്നതാണ്. കഴിഞ്ഞ വർഷം വാട്സ്ആപ്പ് വെബ്, ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകളിൽ ഫോട്ടോ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ടൂളുകൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധിക ടൂളുകളും ഉൾപ്പെടുത്തുന്നത്.


അധിക ടൂളുകൾ അവതരിപ്പിക്കുന്നതിന് പുറമേ, വരും ആഴ്ചകളിൽ ഉപഭോക്താക്കൾക്ക് അവതാറുകൾ ക്രിയേറ്റ് ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു. നിലവിൽ, ഈ ഫീച്ചർ ബീറ്റാ ഉപയോക്താക്കൾക്ക് ലഭ്യമാണ്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog