മയക്കുമരുന്ന് പാർട്ടി :-പോലീസ് റെയ്ഡ് ആറ് യുവാക്കൾ പിടിയിൽ, ലഹരിയുടെ ഹബ്ബായി പയ്യന്നൂർ മാറുന്നു ❓️❗️ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 18 October 2022

മയക്കുമരുന്ന് പാർട്ടി :-പോലീസ് റെയ്ഡ് ആറ് യുവാക്കൾ പിടിയിൽ, ലഹരിയുടെ ഹബ്ബായി പയ്യന്നൂർ മാറുന്നു ❓️❗️

പയ്യന്നൂര്‍: രാമന്തളിയിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലഹരി പാർട്ടി രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ ആറ് യുവാക്കൾ അറസ്റ്റിൽ. വീട്ടുകാരൻ
രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ കെ.കെ.അന്‍വര്‍(32), കെ.പി.റമീസ്(27), യൂസഫ് അസൈനാര്‍(27), എം.കെ.ഷഫീഖ്(32), വി.വി.ഹുസീബ്(28), സി.എം.സ്വബാഹ്(21)എന്നിവരെയാണ് ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രൻ്റെ നിർദേശപ്രകാരം പയ്യന്നൂര്‍ എസ്.ഐ.പി.വിജേഷിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ.രമേശൻ നരിക്കോട്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ബാബു ,ഡാൻസാഫ് സ്ക്വാഡ് അംഗം ബിനീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
ഇന്നുപുലര്‍ച്ചെ 12.30 മണിയോടെ രാമന്തളി വടക്കുമ്പാട്ടെ കെ.കെ.അൻവറിൻ്റെ വീട്ടിലായിരുന്നു ഡി ജെ പാർട്ടിക്ക് സമാനമായ ലഹരി പാർട്ടി യുവാക്കൾ അടിച്ചു പൊളിച്ചത്. പരിസരവാസികളുടെ ഉറക്കം കെടുത്തി ഉച്ചത്തിൽ പാട്ടും ഡാൻസും ഉന്മാദത്തിൽ അട്ടഹാസവുമായി സംഘം വിലസുന്നതിനിടെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്..വീട്ടിൽ നിന്നും മാരക ലഹരി മരുന്നായഎം.ഡി എം.എ.യും കഞ്ചാവും ശാസ്ത്രീയ അടിസ്ഥാനത്തിൽ യൂട്യൂബിൽ നിന്ന് പഠിച്ച് ലഹരി ഉപയോഗിക്കുവാൻ നിർമ്മിച്ച രണ്ട് ഹുക്കകളും പോലീസ് കണ്ടെടുത്തു. പോലീസ് പിടിയിലായ അൻവർ വീട്ടിൽ തനിച്ചാണ് താമസം.
അതേ സമയം ലഹരി ബോധവൽക്കരണം പോലീസും എക്സൈസും സന്നദ്ധ സംഘടനകളും തുടരുമ്പോഴും പയ്യന്നൂരിൽ ലഹരി തേടി പാതിരാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങി പോകുന്ന വിദ്യാർത്ഥിനിയുടെ കഥയുടെ ചുരുളഴിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെ നാടും വീടും ലഹരിയുടെ ഇട താവളമാകുന്നത് പയ്യന്നൂർ പോലുള്ള കേന്ദ്രത്തിൽ ഭയാശങ്ക ഉളവാക്കുകയാണ്. ലഹരി മാഫിയയിൽ നിന്ന് ആൺകുട്ടികൾ മാത്രമല്ല വിദ്യാർത്ഥിനികളായ പെൺകുട്ടികളും പയ്യന്നൂരിൽ ഇരയായി തുടങ്ങിയിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത പുറം ലോകം അറിഞ്ഞു തുടങ്ങി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog