കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ അപകീർത്തികരമായ പ്രചാരണം: പോലീസിൽ പരാതി നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യനെതിരെ അപകീർത്തികരമായ പ്രചാരണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നിടുംപുറംചാൽ ടൗണിൽ കഴിഞ്ഞദിവസം വ്യക്തിപരമായി പ്രസിഡണ്ടിന് അധിക്ഷേപിക്കുന്ന നോട്ടീസുകൾ വിതരണം ചെയ്തത്. ബൈക്കിൻ്റെ നമ്പർ മറച്ചു വെച്ചും മുഖം മുഴുവൻ മറയ്ക്കുന്ന ഹെൽമറ്റ് വെച്ചുമാണ് നോട്ടീസ് പ്രചരിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആൻ്റണി സെബാസ്റ്റ്യൻ കേളകം പോലീസിൽ പരാതി നൽകി.കൊളക്കാട് ഭാഗത്തുനിന്നാണ് ബൈക്ക് വന്നത് എന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha