മയ്യിൽ: കരിങ്കൽക്കുഴി പാടിയിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയ ലോറി നാട്ടുകാർ ചേർന്ന് പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം.കക്കൂസ് മാലിന്യവുമായി എത്തിയ ലോറി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിച്ചതോടെ കൂടുതൽ പേർ എത്തുകയും ലോറി ഡ്രൈവറെയും സഹായിയെയും പിടികൂടുകയും മയ്യിൽ പോലിസിൽ വിവരം അറിയിക്കുകയും ചെയ്തു.
മയ്യിൽ പോലിസ് സ്ഥലത്തെത്തി ലോറിയും ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്തു. ഇടുക്കി സ്വദേശികളായ അനൂപ്, ബിനു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലായിട്ടുള്ളത്. കൊളച്ചേരി സ്വദേശിയുടെ നിർദ്ദേശ പ്രകാരമാണ് കക്കൂസ് മാലിന്യം ഈ പ്രദേശത്ത് തള്ളാൻ എത്തിയതെന്നാണ് ഇവർ പറയുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു