സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 27 October 2022

സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു


കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 5,00,000 രൂപ മുതല്‍ 50,00,000 രൂപ വരെ പദ്ധതി തുകയുള്ള മള്‍ട്ടിപര്‍പ്പസ് യൂണിറ്റ് പ്രകാരമുളള വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗക്കാരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 15,00,000 രൂപയില്‍ കവിയാത്ത 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി ഒഴികെ ഏതൊരു സംരംഭത്തിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. ഗവ. കോണ്‍ട്രാക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. 5 ലക്ഷം വരെ 7 ശതമാനവും 5 ലക്ഷത്തിനു മുകളില്‍ 9 ശതമാനവുമാണ് പലിശ നിരക്ക്. വായ്പാതുക പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 202869, 9400068512.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog