കെ കെ ചൂളിയാട് അന്തരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കെ.കെ ചൂളിയാട് അന്തരിച്ചു.
ഇരിക്കൂർ : പട്ടാന്നൂർ കെ.പി.സി ഹയർ സെക്കന്ററി സ്കൂൾ റിട്ട.അധ്യാപകനും ആധ്യാത്മിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ കുന്നോത്ത് ഗുരുകൃപയിലെ ഭാഗവത വാചസ്പതി കെ.കെ ചൂളിയാട് (കെ.കെ. കരുണാകരൻ ചൂളിയാട്)(77) അന്തരിച്ചു.

  മികച്ച പ്രഭാഷകൻ, സപ്താഹ യജ്ഞാചാര്യൻ, നവാഹ യജ്ഞാചാര്യൻ, പൂജാ പഠന ക്ലാസുകളിലെ ആചാര്യൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാഷണ രംഗത്ത് നാല്പത് വർഷമായി സേവനം ചെയ്യുന്ന കെ.കെ ചൂളിയാട് ആയിരത്തിൽ പരം വേദികളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 67 ദേവീ ഭാഗവത നവാഹ യജ്ഞങ്ങൾ നടത്തി. ശ്രീമദ്ദേവീ ഭാഗവതം സമ്പൂർണ സംസ്കൃതമൂലവും - ഗദ്യപരിഭാഷയും അദ്ദേഹം രചിച്ച ഗ്രന്ഥമാണ്. മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തിൽ ലളിതാസഹസ്രനാമ ക്ലാസ്,വിഷ്ണു സഹസ്രനാമ ക്ലാസ് എന്നിവ നയിച്ചു വരികയായിരുന്നു. പെരുമണ്ണ് ചുഴലീ ഭഗവതീ ക്ഷേത്രം, നായ്ക്കാലി ദുർഗാഭഗവതി ക്ഷേത്രം, കുന്നോത്ത് ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങി 50 ഓളം ക്ഷേത്രങ്ങളിൽ സപ്താഹ നവാഹ യജ്ഞങ്ങൾ നടത്തിയിട്ടുണ്ട്. ഭാര്യ: പരേതയായ എ.പി.ചന്ദ്രമതി, മക്കൾ :ബീന, ജ്യോതി ബസു (ഗൾഫ് ), ജോഷി (മർച്ചന്റ് നേവി), മരുമക്കൾ : പ്രകാശൻ (അഴീക്കോട്), രൂപ (പനേരിച്ചാൽ ), പ്രിയ (തളിപ്പറമ്പ്). സഹോദരങ്ങൾ: കെ.കെ. ലക്ഷ്മണൻ, ദേവദാസ്, പരേതരായ രാജു,സുരേന്ദ്രൻ,
സുശീല.

 സംസ്കാരം ഇന്ന് ഞായറാഴ്ച 2 മണിക്ക് കുന്നോത്തു വീട്ടുപറമ്പിൽ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha