മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മേൽപറമ്പ്:സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി. ചട്ടഞ്ചാൽ സ്വദേശി ഹാരിസ് മൻസിലിൽ സലീമിനെ (40)യാണ് മേൽപറമ്പ എസ്.ഐ.വി.കെ.വിജയനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെ ചട്ടഞ്ചാലിൽ വെച്ചാണ് മാരക ലഹരിമരുന്നായ 5.160 ഗ്രാം എം.ഡി.എം.എ.യുമായി പ്രതി പോലീസ് പിടിയിലായത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha