ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനും പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 5 October 2022

ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനും പരിക്ക്





പയ്യന്നൂർ: ദേശീയ പാതയിൽ കരിവെള്ളൂർ പാലക്കുന്നിൽ നാഷണൽ പെർമിറ്റ്ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രക്കാരൻ ആണൂരിലെ കരുൺ പ്രശാന്ത്(19) ആണ് മരണപ്പെട്ടത്. പ്രവാസിയായ ആണൂരിലെ സി പി പ്രശാന്ത് – ബിന്ദു ദമ്പതികളുടെ മകനാണ്. പിലാത്തറയിലെ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയാണ്.സുഹൃത്ത് കൊഴുമ്മൽ സ്വദേശി മുരളിയുടെ മകൻ അഭിനന്ദിന് (16) പരിക്കേറ്റു.പാലക്കുന്ന് ചെറിയപള്ളിക്ക് സമീപം വെച്ച് ചൊവ്വാഴ്ച പുലർച്ചെ 1.10 ഓടെയാണ് അപകടം.ഇവരിൽ കരുണിൻ്റെ നില ഗുരുതരമായിരുന്നു ചികിത്സക്കിടെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പരിക്കേറ്റ ഇരുവരെയും അതുവഴി വന്ന വാഹനയാത്രക്കാരാണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.സാരമായി പരിക്കേറ്റ കരുൺ കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ. നിഖില, നിഖിത.കരിവെള്ളൂർപലിയേരി മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവ പരിപാടി കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റ കരുണിൻ്റെ വീടിന് സമീപമാണ്അഭിനന്ദിൻ്റെ മാതാവിൻ്റെ വീട്. ഉത്സവപരിപാടി കണ്ട് ഇരുവരുംബൈക്കിൽ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog