പേരാവൂർ: മലയോരത്തെ നിരവധിയാളുകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയ മണിചെയിൻ തട്ടിപ്പ് സംഘം വീണ്ടും സജീവമാകുന്നു.പേരാവൂർ,കോളയാട്,കേളകം,കാക്കയങ്ങാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പുതിയ പേരിലും രൂപത്തിലും മണിചെയിൻ തട്ടിപ്പുകാർ വീണ്ടും ഇരകളെ തേടിയെത്തുന്നത്.
ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ നഷ്ടപ്പെട്ട നിരവധിയാളുകളാണ് പേരാവൂർ മേഖലയിലുള്ളത്.തട്ടിപ്പിനെക്കുറിച്ച് ഇത്തരമാളുകൾ മറന്നു തുടങ്ങിയതോടെയാണ് പേര് മാറ്റി പുതിയ രൂപത്തിൽ മണിചെയിൻ തട്ടിപ്പുകാർ രംഗത്ത് വന്നത്.
പേരാവൂർ,കേളകം,കോളയാട് ടൗണുകൾ കേന്ദ്രീകരിച്ച് പുതിയ മണിചെയിൻ സംഘം ക്ലാസുകളും വാട്ട്‌സാപ്പ് ഗ്രൂപ്പുകളും സംഘടിപ്പിക്കുന്നതായാണ് വിവരം.ഇത്തരം കൂടിച്ചേരലുകൾക്കെതിരെ പോലീസോ ബന്ധപ്പെട്ട അധികൃതരോ നറ്റപടി സ്വീകരിക്കാത്തതാണ് തട്ടിപ്പ് സംഘത്തിന് വളമാകുന്നത്.
രണ്ട് വർഷം മുൻപ് നടന്ന തട്ടിപ്പിൽ പേരാവൂരിലെ 20-ഓളം വ്യാപാരികൾക്ക് വൻ തുക നഷ്ടപ്പെട്ടിരുന്നു.ഇപ്പോൾ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള മണിചെയിൻ ടീമാണ് മലയോരത്ത് സജീവമാകാൻ എത്തിയതെന്നാണ് സൂചനകൾ.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു