മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 5 October 2022

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി


മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവെയിൽ എത്തി. ഇന്ത്യൻ അംബാസിഡർ ഡോക്ടർ ബി ബാലഭാസ്കർ ഐഎഫ്എസ്‌ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നോർവേ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ബ്രിട്ടനിലേക്കു പോകും.


ഇന്നലെ പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലേക്ക് യാത്ര തിരിച്ചത്. മന്ത്രി വി.അബ്ദുറഹിമാനും വ്യവസായമന്ത്രി പി.രാജീവുമാണ് മുഖ്യമന്ത്രിക്കൊപ്പം. നോർവേയിൽ മാരിടൈമുമായി ബന്ധപ്പെട്ട പഠനത്തിനായാണ് സന്ദർശനം.

ഇതിന് ശേഷം മുഖ്യമന്ത്രിയും സംഘവും ബ്രിട്ടനിലേക്ക് തിരിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പരിപാടികളെക്കുറിച്ച് പഠിക്കാനായാണ് യാത്ര. ആരോഗ്യമന്ത്രി വീണാ ജോർജും ബ്രിട്ടനിൽ മുഖ്യമന്ത്രിയെ അനുഗമിക്കും. പത്ത് ദിവസത്തെ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്. 13ാംതീയതി സംഘം ഇന്ത്യയിലേക്ക് മടങ്ങും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog