മണത്തണയിലെ ഹോട്ടലില്‍ നിന്ന് എക്‌സൈസ് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 18 October 2022

മണത്തണയിലെ ഹോട്ടലില്‍ നിന്ന് എക്‌സൈസ് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി


മണത്തണ: ടൗണിലെ അമ്പാടി ഹോട്ടലില്‍ നിന്ന് പേരാവൂര്‍ എക്‌സൈസ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഹോട്ടലില്‍ വില്പനയ്ക്കായി സൂക്ഷിച്ച നിലയില്‍ 27 പായ്ക്കറ്റ് ഹാന്‍സ് ആണ് കണ്ടെത്തിയത്.ഹോട്ടലുടമ എം രവീന്ദ്രനെതിരെ കോട്പ നിയമപ്രകാരം കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം പി സജീവന്‍, ജോണി ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി എന്‍ സതീഷ്, പി എസ് ശിവദാസന്‍, എക്‌സൈസ് ഡ്രൈവര്‍ ഉത്തമന്‍ മൂലയില്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog