റോഡിൽ വാഹനമിടിച്ചു മരണപെട്ട തെരുവ്നായയെ സംസ്കരിച്ച് യുവാക്കൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 9 October 2022

റോഡിൽ വാഹനമിടിച്ചു മരണപെട്ട തെരുവ്നായയെ സംസ്കരിച്ച് യുവാക്കൾ

ചക്കരക്കൽ :-  റോഡിൽ വാഹനമിടിച്ചു മരണപെട്ട തെരുവ്നായയെ സംസ്കരിച്ച്  യുവാക്കൾ
തെരുവ് നായയെ വെറുപ്പോടെ കണ്ട് പോകുന്ന സമൂഹത്തിൽ  ചില യുവാക്കൾ പ്രചോദനമാകുകയാണ്. ഭൂമി മനുഷ്യന്റെ മാത്രമല്ല എന്നൊരു തിരിച്ചറിവ് സമൂഹത്തിനു  നൽകിയാണ് കുറച്ച് യുവാക്കൾ ഇന്ന് ചക്കരക്കല്ല് പ്രദേശത്ത് കർമ്മപ്രവർത്തനത്തിന് നിലകൊണ്ടത്.

ചക്കരക്കല്ല് കെ കെ ബാറിന് സമീപം രാവിലെ വാഹനമിടിച്ച് മരണപെട്ട തെരുവ് നായ മണിക്കൂറുകളോളമാണ്  റോഡിൽ കിടന്നത്.

തുടർന്ന് പ്രദേശവാസിയായ അർഷാദ് ചക്കരക്കല്ലും  സുഹൃത്തുക്കളും ചേർന്ന് നായയുടെ ജഡം സംസ്കരിക്കുകയായിരുന്നു.
യുവാക്കളുടെ ഉദാത്തമാതൃകയിൽ  നാട്ടുകാർ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog